കാറളത്തെ നാരായണ്‍കുട്ടിയും ജയശ്രീയും ഇനി സര്‍ക്കാരിന്റെ തണലില്‍

Latest News News

കാറളം : മാനസിക വെല്ലുവിളി നേരീടുന്ന കാറളം സ്വദേശികളായ മച്ചാട്ട് നാരായണ്‍കുട്ടിയും(50) സഹോദരി ജയശ്രീയെയും (40) സര്‍ക്കാര്‍ ഏറ്റെടുത്തു.വര്‍ഷങ്ങളായി കാറളം വില്ലേജ് ഓഫീസിന് സമീപം തനിച്ച് താമസിക്കുന്ന ഇരുവരെയും കുറിച്ച് മാധ്യമങ്ങളും മറ്റും ഏറെ തവണ വാര്‍ത്തകള്‍ നല്‍കിയിരുന്നു.ഇരുവരുടെയും ജീവീത സാഹചര്യങ്ങള്‍ മനസ്സിലാക്കി ആര്‍ ഡി ഓയുടെ നിര്‍ദേശ പ്രകാരം സാമൂഹ്യക്ഷേമ വകുപ്പാണ് ഇരുവരെയും ഏറ്റെടുത്തത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരെ ഏറ്റെടുക്കാന്‍ ഇത്തരത്തില്‍ ശ്രമിച്ചിരുന്നുവെങ്കില്ലും നാരായണ്‍കുട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു.ജയശ്രീയെ കൊടകരയിലുളള ഇമാന്യുവല്‍ ക്രീപ ട്രസ്റ്റിലേയ്ക്കാണ് കൊണ്ട് പോയത്.നാരായണന്‍കുട്ടിയെ പ്രഥാമിക ചികിത്സ നല്‍കി തിരികെ ആയക്കും.സാമൂഹീക അന്തരീക്ഷത്തില്‍ നിന്നും മാറി പുറംലോകവുമായി ബന്ധമില്ലാതേയും കൃത്യമായ ഭക്ഷണവും മരുന്നുമില്ലാതെയുള്ള ഇവരുടെ ജീവിതം ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ സാമൂഹ്യ ക്ഷേമവകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് സി.ഡി.പി.ഒ.യുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി നിജസ്ഥിതി ബോധ്യപെടുകയുമായിരുന്നു. ഇരിങ്ങാലക്കുട ആര്‍.ഡി.ഒ.ഡോ.എം.സി. റെജില്‍,പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബാബു, വാര്‍ഡ് മെമ്പര്‍ ഷൈജ വെട്ടിയാട്ടില്‍, കാട്ടൂര്‍ എസ്.ഐ. കെ.എസ്. സുശാന്ത്, സി.ഡി.പി.ഒ. പി.എം. വത്സ, വില്ലേജ് ഓഫീസര്‍ എ.ബി.സജിത, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ രാഖി ബാബു, അങ്കണവാടി ടീച്ചര്‍ രജനി, കാറളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ. സജിവ്, ഡോ.ഹരി.എന്‍ രാഘവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കിഴുത്താണിയിലുള്ള ഇവരുടെ വീട്ടിലെത്തിയാണ് ജയശ്രീയെ കൊണ്ടുപോയത്.അലോപതി ചികിത്സയില്‍ വിശ്വാസമില്ലെന്നും ആയൂര്‍വേദമരുന്നുകള്‍ സഹോദരിക്ക് നല്‍കുന്നുണ്ടെന്നും പറഞ്ഞ നാരായണ്‍കുട്ടി സഹോദരിയെ കൊണ്ട പോകാന്‍ ആദ്യം വിസമ്മതിച്ചെങ്കില്ലും പിന്നീട് അധികൃതരുടെ നിര്‍ബദ്ധത്തിന് വഴങ്ങുകയായിരുന്നു.അവശനിലയിലായ സഹോദരിയ്ക്ക് വേണ്ടവിധത്തില്‍ ഭക്ഷണം ഇയാള്‍ നല്‍കാറില്ലെന്ന് പരിസരവാസികള്‍ അറിയിച്ചു.സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള അഭയകേന്ദ്രങ്ങള്‍ ഒഴിവില്ലാത്തതിനാലാണ് തല്‍കാലം കൊടകരയിലുള്ള ഇമ്മാനുവേല്‍ കൃപ ട്രസ്റ്റിലേയ്ക്ക് മാറ്റുന്നതെന്നും പിന്നീട് ഇവിടെ നിന്നും മാറ്റുന്നത് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.