പുല്ലൂര്‍ സ്വദേശി ഓട്ടോറിക്ഷാ ഡ്രൈവറെ പട്ടേപ്പാടത്ത് കുളത്തില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി, സുഹൃത്തുമൊത്ത് മദ്യപാനത്തിനിടെ മരിച്ചെന്ന് സംശയം

News

ഇരിങ്ങാലക്കുട : പുല്ലൂര്‍ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറെ ഞായറാഴ്ച്ച രാവിലെയാണ് പട്ടേപ്പാടം പുന്തോപ്പ് പാടത്ത് കുളത്തില്‍ ദുരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ ആള്‍ച്ചിറപാടം സ്വദേശി കാരേക്കാട്ട് ഗിരിജാവല്ലഭന്റെ മകന്‍ അഖില്‍ (28) നെയാണ് വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ അഖിലിനെ കാണാതായതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തില്‍ പട്ടേപ്പാടത്തുള്ള സുഹൃത്തിന്റെ അരികിലാണ് അവസാനമായി എത്തിയത് എന്നറിഞ്ഞു എന്നാല്‍ ഈ സുഹൃത്ത് നല്‍കിയ മറുപടികളില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇവര്‍ അവസാനമായി ഒരുമ്മിച്ചിരുന്ന് മദ്യപിച്ചിരുന്നു എന്ന് കരുതുന്ന പുന്തോപ്പ് പാടത്തില്‍ നടത്തിയ തിരച്ചിലിലാണ് വെള്ളത്തില്‍ മരിച്ച നിലയില്‍ അഖിലിന്റെ മൃതദേഹം കണ്ടെത്തിയത്. ആളൂര്‍ എസ് ഐ സുശാന്ത് കെ എസിന്റെ നേതൃത്വത്തില്‍ മൃതദേഹം വെള്ളത്തില്‍ നിന്ന് കയറ്റി പോസ്റ്റ്മാര്‍്ട്ടത്തിനായി ആയച്ചു.അമ്മ വിജയ.സഹോദരി അമൃത.