ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌ക്കോ എല്‍ പി സ്‌കൂളില്‍ അവാര്‍ഡ് ഡേ ആഘോഷിച്ചു.

News

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് റോട്ടറി മുന്‍ അസി.ഗവര്‍ണറും ഇപ്പോഴത്തെ സോണല്‍ ചെയര്‍മാനുമായ ടി ജി സച്ചിത്ത് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. മാനുവല്‍ മേവാട അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, പി ടി എ പ്രസിഡന്റ് സജിത്ത് ബാല്‍,ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ഫാ.കുര്യക്കോസ് ശാസ്താംകല,അഡ്മിന്‍സ്‌ട്രേറ്റര്‍ ഫാ.ജോയ്‌സണ്‍ മുളവരിയ്ക്കല്‍,സ്പിരിച്ചല്‍ ആനിമേറ്റര്‍ ഫാ. ജോസിന്‍ താഴേത്തട്ട്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഓമന വി പി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് റെപ്രസ്റ്റേിവ് ശരണ്യ ടി ജോസ് നന്ദി പറഞ്ഞു.പാഠ്യപഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.