പാചകവാതകവില വര്‍ധനവില്‍ പ്രതിഷേധിച്ച് ചൂട്ടും കലവുമായി ഇരിങ്ങാലക്കുടയില്‍ സ്ത്രികളുടെ പ്രതിഷേധം

News

നൂറ് രൂപയിലധികം പാചകവാതക വിലയില്‍ വര്‍ദ്ധനവ് ഉണ്ടായതില്‍ പ്രതിഷേധം ശക്തമാകുന്നു. വില വര്‍ധനവില്‍ പ്രതിഷേധിച്ച് മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൂട്ടും കലവുമായി സ്ത്രികള്‍ പ്രതിഷേധ പ്രകടനം നടത്തി. നഗരത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. സിന്ധു പ്രദീപ് അധ്യക്ഷത വഹിച്ചു. ഷംല അസീസ്, വി.കെ. സരിത, അംബിക സുഭാഷ്, സുമതി തിലകന്‍ ,അല്‍ഫോന്‍സാ തോമസ് എന്നിവര്‍ നേതൃത്വം നല്കി. അനിത രാധാകൃഷ്ണന്‍ സ്വാഗതവും പ്രിയ സുനില്‍ നന്ദിയും പറഞ്ഞു.