ദേശീയ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗം സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലക്ക് തുടക്കമായി.

SUB NEWS

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും (DST) കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെയും (KSCSTE) സഹകരണത്തോടെയാണ് രണ്ടു ദിവസമായി നടത്തപ്പെടുന്ന ശില്പശാല സംഘടിപ്പിക്കുന്നത്. ‘ശാസ്ത്ര രംഗത്ത് വനിതകളുടെ സംഭാവന’ എന്ന കേന്ദ്ര വിഷയത്തിലൂന്നിയാണ് ഈ വര്‍ഷം ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്. ശില്പശാല കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പി ടി, ശില്പശാല കോ ഓര്‍ഡിനേറ്റര്‍ ഡോ. ടെസ്സി പോള്‍ പി. എന്നിവര്‍ പ്രസംഗിച്ചു. ഡോ. സനില്‍കുമാര്‍ എം. ജി., പ്രൊഫ. ജോഷി കെ സൈമണ്‍, ഡോ. ടെസ്സി പോള്‍, പ്രൊഫ. ഷാഹിദ ടി. എം., പ്രൊഫ. ദേവികൃഷ്ണ സി. എസ്., പ്രൊഫ. ജിയോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. ശില്പശാല നാളെ സമാപിക്കും.