മദ്യലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനെ എസ്.ഐ പിടികൂടി.

News

അന്തിക്കാട് നിന്നും കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലേക്ക് സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ സിവില്‍ പൊലീസ് ഓഫീസറാണ് മദ്യപിച്ച് സ്റ്റേഷനില്‍ എത്തിയത്. രാവിലെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്‍ മദ്യപിച്ചതായി സംശയമുണ്ടായതിനെ തുടര്‍ന്ന് എസ് ഐ ഇ.ആര്‍ ബൈജു കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി വ്യക്തമായി. എന്നാല്‍ തലേ ദിവസം മദ്യപിച്ചതാണ് താനെന്നാണ് പൊലീസുകാരന്റെ വാദം. സംഭവത്തെ കുറിച്ച് മേലധികാരികള്‍ക്ക് എസ് ഐ റിപ്പോര്‍ട്ട് നല്‍കി.