നികുതി പിരിവില്‍ പൂമംഗലം പഞ്ചായത്തിന് വീണ്ടും നേട്ടം.2019 -20 വര്‍ഷത്തിലെ നികുതി പിരിവ് ജനുവരിയില്‍ തന്നെ പൂര്‍ത്തീകരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും പൂമംഗലം പഞ്ചായത്ത് നേടിക്കഴിഞ്ഞു.

News

ഇരിങ്ങാലക്കുട: നികുതി പിരിവില്‍ പൂമംഗലം പഞ്ചായത്തിന് വീണ്ടും നേട്ടം.2019 -20 വര്‍ഷത്തിലെ നികുതി പിരിവ് ജനുവരിയില്‍ തന്നെ പൂര്‍ത്തീകരിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും പൂമംഗലം പഞ്ചായത്ത് നേടിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷങ്ങളിലും 100 % നികുതി പിരിവ് എന്ന നേട്ടം പഞ്ചായത്ത് സ്വന്തമാക്കിയിരുന്നു.രണ്ട് വര്‍ഷങ്ങളായി ജനുവരിയില്‍ പഞ്ചായത്ത് നികുതിപിരുവ് പൂര്‍ത്തിയാക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡാറ്റ പ്യൂരിഫിക്കേഷനും പൂര്‍ത്തീകരിച്ച അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നാണ് പൂമഗലം. തരിശ് രഹിത പദ്ധതി,ക്ലീന്‍ പൂമംഗലം, ഗ്രീന്‍ പൂമംഗലം, പാലിയേറ്റീവ് രോഗികള്‍ക്കായുള്ള സുക്യതം പദ്ധതി എന്നിവയും നടപ്പിലാക്കുന്നുണ്ട.ഈ വര്‍ഷത്തെ പദ്ധതി നിര്‍വഹണവും 100 ശതമാനം പൂര്‍ത്തികരിക്കുന്നതിനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.