കഞ്ചാവ് വാങ്ങുവാന്‍ ബൈക്ക് മോഷണം നടത്തിയ രണ്ട് യുവാക്കള്‍ ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി.

News

കഞ്ചാവും മറ്റ് മയക്കുമരുന്നുകളും വാങ്ങുന്നതിനായി ബൈക്ക് മോഷണം പതിവാക്കിയ രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള പ്രേത്യേക അന്വേഷണസംഘം പിടികൂടി.കോണത്തകുന്ന് പുഞ്ചപറമ്പ് കായംകുളം വീട്ടില്‍ ഹാഷിം 22 വയസ്സ്, പുത്തന്‍ചിറ പാറങ്ങാടി കാനത്ത്പറമ്പില്‍ റിസ്വാന്‍ 21 വയസ്സ്, എന്നിവരാണ് പിടിയിലായത്. കോണത്ത്കുന്ന് സ്വദേശിയുടെ ബൈക്ക് മോഷണം പോയതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആരംഭിച്ചപ്പോഴാണ് ജില്ലയില്‍ പലയിടങ്ങളിലായി സമാനരീതിയില്‍ ബൈക്ക് മോഷണം നടന്നതായി അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് അന്വേഷണത്തിനായി പ്രേത്യേക അന്വേഷണസംഘം രൂപികരിക്കുകയായിരുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നും അഞ്ചേരിയില്‍ നിന്നും ഒരു ബൈക്കും കരുവന്നൂരില്‍ നിന്നും മാറ്റൊരു ബൈക്കും പോലീസ് കണ്ടെടുത്തു. മറ്റൊരു വാഹനം വാങ്ങിയ ആളെ അന്വേഷിച്ചു വരികയാണ്. കരുവന്നൂര്‍ സെന്റ് ജോസഫ് കോണ്‍വെന്റ്ിന് എതിര്‍വശത്തായി പഴയ ഇലട്രിസിറ്റി ഓഫീസ് റോഡില്‍ മോഷ്ടിച്ച ബൈക്കിലെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. പിന്നീട് ബൈക്ക് തിരഞ്ഞ് പ്രതികളിലൊരാള്‍ പിറ്റേദിവസം പരിസരത്ത് എത്തിയിരുന്നതായി സമീപവാസികള്‍ തിരിച്ചറിഞ്ഞു. മോഷ്ടിച്ച ബൈക്ക് നല്‍കി കഞ്ചാവ് വാങ്ങിയിരുന്നതായി പ്രതികള്‍ സമ്മതിച്ചു.റിസ്വാന്‍ ഇതിന് മുന്‍പും മയക്ക്മരുന്ന കേസുകളില്‍ പിടിയിലായിട്ടുണ്ട്.എസ് ഐ സുബിന്ത് കെ എസ്, ഡെന്നി എസ് ഐ, ജോസി ജോസ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, സുനീഷ്, ഫൈസല്‍,ബെന്നി എന്നിവരാണ് പ്രേത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.