കാറളം വനിതാവ്യവസായ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു

SUB NEWS

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാറളം വനിതാവ്യവസായ പരിശീലനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അസി. എഞ്ചിനീയര്‍ പി എസ് വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പി വി കുമാരന്‍, കമറുദ്ദീന്‍ വലിയകത്ത്, മിനി സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജന്‍ കരവെട്ട്, തോമസ് തത്തംപിളളി, കെ എ ജയശ്രീ, അഡ്വ. മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.