ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ജി.വി രാജ അവാര്‍ഡ് ജേതാവുമായ പി.സി തുളസിയെ ആദരിച്ചു

SUB NEWS

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും, അന്തര്‍ദേശീയ ബാഡ്മിന്റന്‍ താരവും ,ഏറ്റവും മികച്ച വനിതാ കായിക താരത്തിനുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ ജി.വി രാജ അവാര്‍ഡ് ജേതാവുമായ പി.സി തുളസിയെ കോളേജില്‍ വെച്ച് ആദരിച്ചു .കോളേജിലെ ദേശീയ ,യൂണിവേഴ്സിറ്റി താരങ്ങളെയും ആദരിക്കുകയുണ്ടായി .കൂടാതെ ദേശീയ, സംസ്ഥാന,യൂണിവേഴ്സിറ്റി ടീമുകളെ പരിശീലിപ്പിച്ച് വിജയത്തിലേക്ക് നയിച്ച പി .സി .ആന്റണി ,സഞ്ജയ് ബാലിഗ ,നജ്മുനിസ .എം എന്നീ പരിശീലകരെയും ആദരിച്ചു .കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ .കെ വിനീഷ് മുഖ്യാതിഥിയായിരുന്നു .ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ വെച്ച് ‘ഫിറ്റ് ഇന്ത്യ ക്യാമ്പയ്ന്‍’ ന്റെ പ്രവര്‍ത്തനങ്ങള്‍ ഒ.കെ വിനീഷ് ഉദ്ഘാടനം ചെയ്തു .പ്രിന്‍സിപ്പാള്‍ ഡോ .സി ഇസബെല്‍ അധ്യക്ഷത വഹിച്ചു .വിവിധ മത്സരങ്ങളില്‍ വിജയികളായ 60 കായിക താരങ്ങള്‍ക്ക് സമ്മാനം നല്‍കി .കായിക വിഭാഗം മേധാവി ഡോ സ്റ്റാലിന്‍ റാഫേല്‍ ,കായിക അദ്ധ്യാപിക തുഷാര ഫിലിപ്പ് ,പി .സി തുളസി ,പി .സി ആന്റണി ,ദിവ്യ സാം തുടങ്ങിയവര്‍ പ്രസംഗിച്ചു .