ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നവജാതശിശു സംരക്ഷണ കേന്ദ്രo ആരംഭിക്കുന്നു.

News

ഇരിങ്ങാലക്കുട: യൂണിവേഴ്‌സല്‍ മെഡിക്കല്‍ ട്രാന്‍സ്‌ഫെറിന്റെയും ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നവജാതശിശു സംരക്ഷണകേന്ദ്രം ആരംഭിക്കുന്നു.നൂതന സംവിധാനങ്ങളും ശീതികരിച്ച അത്യാധുനിക രീതിയിലുള്ള സജ്ജീകരണങ്ങളോടും കൂടി ആരംഭിക്കുന്ന ഈ യൂണിറ്റ് ഫെബ്രുവരി 8 ശനിയാഴ്ച്ച വൈകീട്ട് 5 മണിക്ക് എം. പി. ടി. എന്‍. പ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ഉദ്ഘാടന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിക്കും.