2020–21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച എല്ലാ പ്രവര്‍ത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു

News

2020–21 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച എല്ലാ പ്രവര്‍ത്തികളും അംഗീകരിച്ചതായി പ്രൊഫ കെ യു അരുണന്‍ എം എല്‍ എ അറിയിച്ചു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ രണ്ടാം ഘട്ട നിര്‍മ്മാണം 12 കോടി രൂപ, ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ ഫാമിലി ടൈപ്പ് കോര്‍ട്ടേഴ്സ് 2.50 കോടി രൂപ, എഴുന്നള്ളത് പാതയുടെ 2/200മുതല്‍ 2/700 വരെ നിര്‍മ്മാണം 1 50 കോടി രൂപ,, ചെമ്മണ്ട –പൊറത്തിശ്ശേരി — കാറളം റോഡ് 6കോടി രൂപ, എടതിരിഞ്ഞി — കാട്ടൂര്‍ റോഡ് 5 കോടി, അരിപ്പാലം — പനച്ചിക്കച്ചിറ റോഡ് 1.25 കോടി രൂപ, കുട്ടംകുളം സംരക്ഷണം 10 കോടി രൂപ, കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റ് 8 കോടി രൂപ കൂടാതെകല്ലേറ്റുംകര കേരള ഫീഡ്‌സിനായി 11കോടി രൂപ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തിനായി 1 കോടി രൂപയും മണ്ഡലത്തിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായും ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്നു എം എല്‍ എ അറിയിച്ചു