വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9ന് ഞായറാഴ്ച തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല ‘സ്വരസുധ’ രാവിലെ 10 മുതൽ 4 മണി വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു.

News

ഇരിങ്ങാലക്കുട: വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 9ന് ഞായറാഴ്ച തെക്കേ ഇന്ത്യയിലെ പ്രമുഖനായ കർണ്ണാടകസംഗീതജ്ഞൻ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്മയുടെ 8-ാമത് ഏകദിന സംഗീത ശില്പശാല ‘സ്വരസുധ’ രാവിലെ 10 മുതൽ 4 മണി വരെ കൂടൽമാണിക്യം കുട്ടൻകുളത്തിനു സമീപത്തെ നമ്പൂതിരീസ് കോളേജിൽ (NIHE) വെച്ച് നടക്കുന്നു.സംഗീത ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഗീത വിദ്യാർഥികൾ നേരെത്തെ രജിസ്റ്റർ ചെയ്യണം.തിരുവിതാംകൂർ രാജകുടുംബാംഗമായ അദ്ദേഹം പ്രസിദ്ധനായ ഒരു വായ്പ്പാട്ടുകാരനും വീണാവാദകനും എഴുത്തുകാരനുമാണ്. രാമവർമ്മ തന്‍റെ ആദ്യ സംഗീതപ്രകടനം നടത്തിയതും ആദ്യ സി.ഡി. പ്രകാശിപ്പിച്ചതും ലണ്ടനിലെ ക്യൂൻ എലിസബത്ത് ഹാളിലാണ്. സംഗീതത്തിന്‍റെ മറ്റെല്ലാ മേഖലകളുടേയും സ്വാധീനം സ്വാംശീകരിക്കാറുള്ള അദ്ദേഹം ദുബായ്, ഫ്രാൻസ്, ജർമ്മനി, കുവൈറ്റ്, നെതർലാൻഡ്, യു.കെ., യു.എസ്., എന്നീ രാജ്യങ്ങളിലൊക്കെ സംഗീതക്കച്ചേരി നടത്തിയിട്ടുണ്ട്. ബെൽജിയത്തിലെ സ്യൂഡർപെർഷ്യൂസിലും, ആംസ്റ്റാർഡാമിൽ റോയൽ ട്രോപ്പൻ ഇൻസ്റ്റിറ്റ്യൂട്ടിലും ഹേഗിലെ കോർസോ തിയേറ്ററിലും അദ്ദേഹം നടത്തിയ പ്രകടനങ്ങൾ ശ്രദ്ധേയങ്ങളായിരുന്നു. എ.പി.ജെ. അബ്ദുൾകലാം പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം പ്രിൻസ് രാമവർമ്മയെ രാഷ്ട്രപതി ഭവനിൽ കച്ചേരിനടത്താൻ ക്ഷണിച്ചിരുന്നു. സ്വാതിതിരുനാളിന്‍റെയും ബാലമുരളികൃഷ്ണയുടേയും രചനകളേപ്പറ്റി ആധികാരികാമായി പറയാൻ കഴിവുള്ള ഒരാളായാണ് രാമവർമ്മ പരിഗണിക്കപ്പെട്ടുപോരുന്നത്.കർണ്ണാടകസംഗീതത്തേക്കുറിച്ച് അദ്ദേഹം ധാരാളം സോദാഹരണപ്രഭാഷണങ്ങൾ നടത്തിവരുന്നുണ്ട്. ഇന്ത്യൻ സംഗീതത്തേപ്പറ്റി അദ്ദേഹം ആനുകാലികങ്ങളിൽ എഴുതാറുമുണ്ട്. ഇദ്ദേഹത്തിന്‍റെ സംഗീത ക്ലാസുകൾ അത്രമേൽ പ്രസിദ്ധമായതുകൊണ്ടു രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും വിവിധ ഭാഗങ്ങളിൽ നിന്നും സംഗീത പ്രേമികളും സംഗീത വിദ്യാർത്ഥികളും വന്നെത്താറുണ്ട്. കഴിഞ്ഞ മൂന്ന് വർഷങ്ങളായി മുടങ്ങാതെ ഇരിങ്ങാലക്കുടയിൽ കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്തെ വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ സംഗീത ശില്പശാല നടത്തി വരുന്നു. സംഗീത വിദ്യാർത്ഥികളുമായി മണിക്കൂറുകളോളം ഇടപഴുകി തന്‍റെ അറിവുകൾ അവരുമായി പങ്കു വെക്കുന്നു എന്നതാണ് ശില്പശാലയുടെ പ്രത്യേകത. ഇരിങ്ങാലക്കുടയിൽ പ്രിൻസ് രാമവർമ്മ നയിക്കുന്ന എട്ടാമത് സംഗീത ശില്പശാലയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9995834829 www.varaveena.com