ദളിത് യുവാവിനെ മര്‍ദിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍

SUB NEWS

ദളിത് യുവാവിനെ മര്‍ദിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍വെള്ളാങ്കല്ലൂര്‍: കോണത്തുകുന്നില്‍ പട്ടാപകല്‍ ദളിത് യുവാവിനെ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം എടവക്കാട് വീട്ടില്‍ നവാസി (40) നെയാണ് ഡിവൈഎസ്പി ഫേമസ് വര്‍ഗീസും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ അഞ്ചിനായിരുന്നു സംഭവം. കോണത്തുകുന്നിലെ ഫ്‌ലാറ്റുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ പേരില്‍ നവാസ് ഉള്‍പ്പെടെയുള്ള ആറംഗസംഘം കരൂപ്പടന്ന പെരുങ്ങാടന്‍ വീട്ടില്‍ രാജേഷിനെ വിളിച്ചുവരുത്തുകയും ഫ്‌ലാറ്റിന് മുന്നിലിട്ട് മര്‍ദിക്കുകയുമായിരുന്നു.ഒന്നാംപ്രതി കോണത്തുകുന്ന് കണ്ണാട്ടുവീട്ടില്‍ സ്മിത ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ നവാസ് സിപിഎം മേത്തല ലോക്കല്‍ കമ്മിറ്റി അംഗമാണ്. ഉദ്യോഗസ്ഥരായ ഗോപി, അഷ്‌റഫ്, ഫ്രാന്‍സീസ്, ജീവന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.