ജനകീയ പ്രതിരോധങ്ങളെ കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കലിക സാംസ്‌ക്കാരിക സംഘടനയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ കവിത പാടി പ്രതിഷേധിച്ചു.

News

കലിക ലിറ്ററേച്ചര്‍ & ആര്‍ട്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നഗരസഭ ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടത്തിയ കവിയരങ്ങ് കുഞുണ്ണി മാസ്റ്റര്‍ സ്മാരക പുരസ്‌ക്കാര ജേതാവ് കൂടിയായ കവി പി.എന്‍.സുനില്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എല്‍.ജീവന്‍ലാല്‍ അദ്യക്ഷനായിരുന്നു.പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം റെജില ഷെറിന്‍ മുഖ്യാതിഥിയായിരുന്നു. വി.വി.ശ്രീല ടീച്ചര്‍, രാധിക സനോജ്, അരുണ്‍ ഗാന്ധി ഗ്രാം, ഹാറൂണ്‍ റഷീദ് തുടങ്ങിയവര്‍ കവിയരങ്ങില്‍ പങ്കെടുത്ത് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കൊണ്ട് കവിതപാടി. KLAFന്റെ വൈസ് പ്രസിഡണ്ടും കവിയുമായ ധനേഷ്‌കുമാര്‍.എം.ആര്‍ സ്വാഗതവും ചലച്ചിത്ര, വാര്‍ത്താ മാധ്യമ പ്രവര്‍ത്തകനും KLAFന്റെ ജോയിന്റ് സെക്രട്ടറിയുമായ എ.ജെ.കൃഷ്ണ പ്രസാദ് നന്ദിയും പറഞ്ഞു.