ഗ്യാസ് പൊട്ടിതെറിച്ച് കാട്ടൂരില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു.

News

ഇരിങ്ങാലക്കുട: ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കാട്ടൂര്‍ സ്വദേശിയായ പണിക്കര്‍മൂലയില്‍ ആളൂക്കാരന്‍ കൊച്ചപ്പന്‍ മകന്‍ രാജന്‍ (56) ആണ് മരിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് എഴരക്ക് ആയിരുന്നു അപകടം. കരാഞ്ചിറ മരക്കമ്പനിയ്ക്കടുത്ത് സുഹൃത്തായ മുളങ്ങാടന്‍ അശോകന്റെ വീട്ടിലെ കേടായ ഗ്യാസ് സ്റ്റൗ റിപയര്‍ ചെയ്യാന്‍ പോയപ്പോഴായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തൃശുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് രാജന്‍ മരിച്ചത്. ജെസ്സിയാണ് ഭാര്യ. എയ്‌സല്‍,എഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് 4ന് കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍