ഇരിങ്ങാലക്കുട ആല്‍ത്തറയിലെ റോഡിലെ ടൈല്‍സ് ഇട്ടതിലെ അപാകത മൂലം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറുന്നു..പരമാവധി ഷെയര്‍ ചെയ്യണേ..

News

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയാകുന്നു. ടൈല്‍സ് പലയിടത്തും റോഡില്‍ താഴ്ന്നതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് റോഡിനോട് ചേര്‍ന്ന് വലിയ അന്തരമാണ് ഉള്ളത്. ഇരുചക്രവാഹനങ്ങള്‍ ഈ അരുകുകളില്‍ തട്ടി വീഴുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. 2018 ഏപ്രില്‍ മാസത്തിലാണ് ആല്‍ത്തറയ്ക്കല്‍ കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് 135 മീറ്റര്‍ സ്‌ക്വയറില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അപകാതയാണ് ടൈല്‍സ് താഴുവാന്‍ കാരണം. ഒരടി താഴ്ച്ചയില്‍ മണ്ണ് മാറ്റി ക്വാറി വെയ്സ്റ്റ് ഇട്ടാണ് അതിന് മുകളില്‍ ടൈല്‍സ് വിരിച്ചത്.ബസുകള്‍ അടക്കം നിരവധി ഭാരം കയറ്റിയ വാഹനങ്ങള്‍ പോകുന്ന റോഡില്‍ കോണ്‍ക്രീറ്റിംങ്ങ് നടത്താതെയുള്ള ടൈല്‍സ് വിരിക്കല്‍ ഉത്തരവാദിത്വം ഇല്ലാത്ത പ്രവര്‍ത്തനം ആണെന്ന് നിര്‍മ്മാണം നടക്കുമ്പോള്‍ തന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.നിര്‍മ്മാണം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ടൈല്‍സ് താഴ്ന്ന് ഇവിടെ അപകടങ്ങള്‍ സ്ഥിരമായതിനെ തുടര്‍ന്ന് ടൈല്‍സ് എടുത്ത് മാറ്റി മണ്ണ് നിറച്ച് വീണ്ടും വിരിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ടൈല്‍ വീണ്ടും താഴുകയായിരുന്നു. നഗരത്തിലെ പ്രധാന റോഡായ ഇവിടെ അപകട ഭീഷണി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.