കോളേജ് ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥി മരിക്കാന്‍ ഇടയായ സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തല്‍

News

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ ഒന്നാം വര്‍ഷ എം എസ് ഡ്യയു വിദ്യാര്‍ത്ഥി ആന്‍സിയുടെ മരണത്തിനു കാരണക്കാരാനായ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് വ്യാജമായി ഉണ്ടാക്കിയതാണെന്നും തട്ടിപ്പ് നടത്തി ജോലി നേടി ഒരു വിദ്യാര്‍ത്ഥിയുടെ ജീവന്‍ അപഹരിക്കുന്നത് കാരണമായ ഡ്രൈവര്‍ നിഖില്‍ തച്ചപ്പിള്ളിയെ കൊലകുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് യുവമോര്‍ച്ച നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രക്ഷേഫം സംഘടിപ്പിക്കുമെന്നും യോഗം താക്കീത് നല്‍കി. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകളെ കുറിച്ച് മനസിലാക്കാതെ നിയമനം നടത്തുകയും തല്‍ഫലമായി അപകടത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്ത ക്രെസ്റ്റ് കോളേജ് മാനേജ്‌മെന്റിനെതിരെ എഫ് ഐ ആര്‍ റെജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്നും. അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ വീട്ടുക്കാര്‍ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്കും നഷ്ടപരിഹാരം നല്‍കണം എന്നും യോഗ്യത ഇല്ലാതെ ഡ്രൈവര്‍ ജോലിക്ക് വേണ്ടി നിഖിലിനേ ശുപാര്‍ശ ചെയ്ത വ്യക്തിയുടെ പേരും വെളിപ്പെടുത്തണമെന്നും. ഡ്രൈവര്‍ ആയ നിഖില്‍ എങ്ങനെ ഹോസ്റ്റല്‍ വാര്‍ഡന്‍ ആയി എന്നും കോളേജ് മാനേജ്‌മെന്റ് വ്യക്തമാക്കണം എന്നും യോഗം ആവശ്യപെട്ടു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി വിഷ്ണു, മണ്ഡലം ജനറല്‍ സെക്രട്ടറി മിഥുന്‍ കെ.പി എന്നിവര്‍ സംസാരിച്ചു.