മുരിയാട് പഞ്ചായത്തില്‍ വയോജനങ്ങള്‍ വിശ്രമ കേന്ദ്രമായി പകല്‍ വീട് ഒരുങ്ങി

News

മുരിയാട് : ഗ്രാമപഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ പാറേക്കാട്ടുക്കരയിലാണ് വയോജനങ്ങള്‍ക്കായി വിശ്രമകേന്ദ്രമായ പകല്‍ വീട് നിര്‍മ്മിച്ചിരിക്കുന്നത്. പകല്‍വീടിന്റെ ഉദ്ഘാടനം എം. എല്‍. എ .അരുണന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡണ്ട് സരള വിക്രമന്‍ അദ്ധ്യക്ഷയായ ചടങ്ങില്‍ സുവോളജിയില്‍ ഡോക്ടറേറ്റ് നേടീയ പ്രീജിസ ജീവനെയും എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും 100 പ്രവര്‍ത്തി ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു. ചികിത്സാ സഹായവിതരണവും നടന്നു. എ. എം ജോണ്‍സന്‍ സ്വാഗതവും, അഡ്വ.മനോഹരന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍, ആറാം വാര്‍ഡ് മെമ്പര്‍ ശാന്ത മോഹന്‍ദാസ്, റവ.ഫാദര്‍ സി ബു കള്ളാപ്പറമ്പില്‍ എന്നിവര്‍ ആശംസയും സുധ വേണു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോട് അനുബദ്ധിച്ച് വയോജനങ്ങള്‍ക്കായി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഡോ. സിനി രമ്യയുടെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് വയോജനങ്ങളുടെയും സി ഡി എസ് അംഗങ്ങളുടെയും കലാപരിപാടികള്‍ അരങ്ങേറി.