ചെന്ത്രാപ്പിന്നി സ്വദേശിയായ യുവതി തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.

News

ചെന്ത്രാപ്പിന്നി കണ്ണനാംകുളം മച്ചിങ്ങല്‍ വീട്ടില്‍ പരേതനായ ബാബുരാജിന്റെ മകള്‍ നീതു ( വിധു 24) ആണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയോടെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നീതുവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. മാതാവ്: ലെവീന.സഹോദരി : ശ്രീതു