മാപ്രാണം കൊലപാതകം സംസ്ഥാന വിട്ട പ്രതികളെ പോലീസ് പിന്‍തുടര്‍ന്ന് മാളത്തില്‍ നിന്നും പുറത്ത് ചാടിച്ച കഥ…

News

മാപ്രാണത്ത് വര്‍ണ്ണാ തിയ്യേറ്റര്‍ പരിസരത്തെ പാര്‍ക്കിംങ്ങ് സംബ്ദധിച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടകളുമായി രാത്രി സമീപവാസിയായ വാലത്ത് വീട്ടില്‍ രാജനെ വെട്ടികൊലപെടുത്തുകയും മരുമകന്‍ വിനോദിനെ കുത്തിപരിക്കേല്‍പ്പിക്കുയും ചെയ്ത ശേഷം തിയ്യേറ്റര്‍ നടത്തിപ്പുക്കാരന്‍ ഇരിങ്ങാലക്കുട സ്വദേശി സജ്ഞയ് രവിയും സംഘവും സംസ്ഥാനം വിട്ടിരുന്നു. പോലീസ് കുരുക്കില്‍ അകപെടാതിരിക്കാന്‍ പോണ്‍ ഉപേക്ഷിച്ചാണ് സജ്ഞയ് നാട് വിട്ടത്. സജ്ഞയ്ക്കും സംഘത്തിനും സഹായമൊരുക്കിയത് തൃശ്ശൂരിലെ പ്രമുഖനായ ഒരു അഭിഭാഷകനാണെന്നാണ് സൂചന. ഇദേഹം മുഖാധിരം കൊടെക്കനാലിലേയ്ക്ക് കടന്ന മൂവര്‍ സംഘം പിന്നീട് കോയമ്പത്തൂരിലെ ബാറില്‍ കയറിയതിനും മറ്റും പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് സംഘം എത്തുന്നതിന് മുന്‍പ് ഇവര്‍ കടക്കുകയായിരുന്നു. പോലീസ് പിന്‍തുടരുന്നത് മനസ്സിലാക്കിയ പ്രതികള്‍ കെ.എല്‍ 45 ബി 2882 എന്ന റെജിസ്‌ട്രേഷനുള്ള ചുവന്ന ഫോര്‍ഡ് ആസ്പയര്‍ കാര്‍ ഉപേക്ഷിച്ചാണ് കുടകിലെത്തിയത്. സംഘത്തിന് ഇരിങ്ങാലക്കുട മാടായകോണം സ്വദേശി സഹായം ചെയ്തതെന്ന് പറയപ്പെടുന്നു. കുടകില്‍ പ്രതികള്‍ സഹായം ചെയ്ത് നല്‍കിയിരുന്ന സ്ത്രികളുടെ അടുത്ത് പോലീസ് എത്തിയതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് മുഖ്യപ്രതി സജ്ഞയ് കീഴടങ്ങുന്നതിനായി തൃശ്ശൂരില്‍ എത്തിയത്.തൃശ്ശൂര്‍ എത്തിയപ്പോള്‍ അമല ആശുപത്രി പരിസരത്ത് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ് ഐ മാരായ കെ.എസ്.സുബിന്ത്, എ എസ് ഐ ബാബു, സീനിയര്‍ സിപിഒ ജെനിന്‍, സിപിഓമാരായ ജോസഫ്, ഷെഫീര്‍ ബാബു, എ.കെ.മനോജ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരുണ്ടായിരുന്നു. മറ്റ് രണ്ട് പ്രതികളായ അനീഷ്, ഗോകുല്‍ എന്നിവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.