മയക്ക് ഗുളികളൂമായി യുവാവിനെ തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് &ആന്റി നേര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി

News

തൃശൂര്‍ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് &ആന്റി നേര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു പി ജോസ് ന്റെ നേതൃത്വത്തില്‍ എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യല്‍ നിര്‍ദേശത്തേ തുടര്‍ന്ന് നടത്തിയ പുലര്‍കാലം ഹൈവേ പരിശോധനയില്‍ മണ്ണുത്തി ബ്രിഡ്ജിന് സമീപത്തു നിന്നും 100 nitrozapm മയക്കു മരുന്ന് ഗുളികള്‍ കടത്തി കൊണ്ടുവന്ന എറണാകുളം ജില്ലയില്‍ ആലുവ താലൂക്കില്‍ ചൂണ്ടിവില്ലേജില്‍ എടത്തല ദേശത്ത് മോളേത് അശ്വതി വീട്ടില്‍ വിമല്‍ 25 വയസ്സ് എന്നയാളെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജു പി. ജോസ് അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി കെ സനു സംഭവസ്ഥലം സന്ദര്‍ശിച്ചു നിര്‍ദേശം നല്‍കി . ഗുളികള്‍ തമിഴ് നാട്ടിലെ നാമക്കല്‍ എന്ന സ്ഥലത്തു നിന്നും വാങ്ങി കൊണ്ടു വരികയായിരുന്നു, സ്ട്രിപ്പിന് 500 രൂപയ്ക്കാണ് വില്പന നടത്തുന്നത് എന്നും പറയുന്നു. NDPS.കേസുകളില്‍ 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റം ആണ് ഇപ്രകാരം മയക്കു ഗുളികള്‍ കൈവശം വെക്കുന്നത്. റെയ്ഡില്‍,എക്‌സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി. പ്രിവന്റീവ് ഓഫീസര്‍ അനുപ് കുമാര്‍, വി എഉമ്മര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ, നിധിന്‍ മാധവന്‍, എം ഓ ബെന്നി,കെ യു മഹേഷ്, വി എം സ്മിബിന്‍.ബിബിന്‍ ഭാസ്‌കര്‍, സെല്‍വി, ഡ്രൈവര്‍ ഗിരിഷ് എന്നിവര്‍ പങ്കടുത്തു. പൊതു ജനങ്ങള്‍ മയക്കുമരുന്നുകള്‍ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍, 9446015249.9447955077, 8547563193 എന്നി നമ്പറുകളില്‍ ബന്ധപെടവാവുന്നതാണ്.