ഇരിങ്ങാലക്കുടയിലെ പ്രമുഖ വസ്ത്രവില്‍പ്പന ശാലയായ അക്കര ടെക്സ്റ്റയില്‍സിന് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപോര്‍ട്ട്

News

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന വസ്ത്രവിപശാലയായ ബസ്സ് സ്റ്റാന്റിന് സമീപത്ത് പ്രവൃത്തിക്കുന്ന അക്കര ടെക്സ്റ്റയില്‍സിന് മതിയായ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാനിലയം നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നു. ആവശ്യമായ രക്ഷാമാര്‍ഗ്ഗങ്ങളോ അഗ്നിശമന ഉപാധികളോ സജ്ജീകരിക്കാതെ അതീവഗുരുതരമായ വീഴ്ച്ചയാണ് സ്ഥാപനം നടത്തിയിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ടെക്സ്റ്റല്‍സിന് മുകളിലെ ലൈറ്റ് ബോര്‍ഡിന് തീ പിടിച്ചത് ഫയര്‍ഫോഴ്‌സ് ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. മാപ്രാണം വര്‍ണ്ണാ തിയ്യേറ്റര്‍ പാര്‍ക്കിംങ്ങിനെ സംബ്ദധിച്ച് നടന്ന കൊലപാതകത്തിന് ശേഷമാണ് വര്‍ണ്ണ തിയ്യേറ്റര്‍ അടച്ച് പൂട്ടണമെന്ന ആവശ്യം നാട്ടുക്കാര്‍ ഉയര്‍ത്തിയപ്പോഴാണ് തിയ്യേറ്ററിന് മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പ് റിപോര്‍ട്ട് നല്‍കിയിട്ടും അനധികൃതമായാണ് പ്രവൃത്തിക്കുന്നതെന്ന് കാണിച്ച് തിയ്യേറ്റര്‍ പൂട്ടിച്ചത്. സമാന രീതിയില്‍ കഴിഞ്ഞ ദിവസം അക്കര തിയ്യേറ്ററിനും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അക്കര വസ്ത്രാലയത്തിലും അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. നഗരസഭയില്‍ നടക്കുന്നത് വന്‍ അഴിമതിയാണെന്നാരോപിച്ച് പൊതുപ്രവര്‍ത്തകനായ ഷീയാസ് പാളയംകോട്ട് പരാതി നല്‍കിയിരുന്നു.