ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഒഴിഞ്ഞ പറമ്പുകളില്‍ തെങ്ങ് കൃഷി വ്യാപിപ്പിക്കുന്നു.

News

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഔപചാരിക ഉല്‍ഘാടനം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എന്‍. പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു . തെങ്ങു തൈകള്‍ സ്‌പോണ്‌സര്‍ ചെയ്തവരും ഭക്തജനങ്ങളും ദേവസ്വം ജീവനക്കാരും പങ്കെടുത്തു. ദേവസ്വത്തിന്റെ 11 കിഴേടങ്ങളിലും ഇത്തരത്തില്‍ തെങ്ങിന്‍ തൈകള്‍ നട്ട് വരുന്നുണ്ട്. 5 വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിലേക്കാവശ്യമായ നാളികേരം സ്വയം വിളവെടുകാനാണ് ഉദ്ദേശിക്കുന്നത്. കരകൃഷി ചെയ്ത് ഇല്ലംനിറക്കാവശ്യമായ കതിര്‍ കണ്ടെത്തുവാനും ദേവസ്വത്തിന് കഴിഞ്ഞിരുന്നു . കഴിഞ്ഞ വര്‍ഷത്തെ വാഴക്കൃഷിയും വന്‍ വിജയമായിരുന്നു.