കൊടുങ്ങല്ലൂരില്‍ തകര്‍ന്ന റോഡില്‍ റീത്ത് സമര്‍പ്പിച്ച് പ്രതീകാത്മക സമരം നടത്തി

SUB NEWS

കൊടുങ്ങല്ലര്‍ : തകര്‍ന്ന് തരിപ്പണമായ ബസ് സ്റ്റാറ്റ് റോഡ് ടൈല്‍ വിരിച്ച് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, ബസ് സ്റ്റാന്റ് കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, നഗരസഭയും അധികാരികളും യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ജീവന് വില കല്‍പ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടു പ്രതിഷേധം. റോഡില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് നിഷാഫ് കുര്യാപ്പിള്ളിയുടെ അധ്യക്ഷതയില്‍ ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ: വി എം മൊഹിയുദ്ധീന്‍ ഉദ്ഘാടനം ചെയ്തു കെ പി സുനില്‍ കുമാര്‍, ദില്‍ഷന്‍ കൊട്ടേക്കാട്, വി എസ് അരുണ്‍രാജ് ,ഇ കെ ബാവ,പി വി രമണന്‍ ,മുരളി കുന്നത്,കവിത മധു തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് നേതാക്കളായ ടി എസ് സുദര്‍ശന്‍,സലീമുദ്ധീന്‍, വിഷ്ണു കേസ്‌ക്കര്‍, നൗഷാദ് പുല്ലൂറ്റ്,സനില്‍ സത്യന്‍ ,മുഹ്‌സിന്‍, കെ സി ബിച്ചല്‍, പോളി വിതയത്തില്‍, രതീഷ്, നൗഫല്‍, ജാസര്‍, ജസില്‍, അക്ഷയ്പ്രദീപ്, ലിപിന്‍, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിച്ചു തുടര്‍ന്ന് സംസ്‌ക്കാര സാഹിതി ചെയര്‍മാന്‍ അഡ്വ:സുജിത്ത് നരകസഭ എന്ന കവിത ആലപിച്ചു കൗണ്‍സിലര്‍മാരായ പ്രിന്‍സി മാര്‍ട്ടിന്‍, ഗീത ടീച്ചര്‍ കെ കെ പി ദാസന്‍, സി എസ് തിലകന്‍,പി എന്‍ മോഹനന്‍, ശ്രീദേവി വിജയകുമാര്‍, ബിജിലി ഓമനക്കുട്ടന്‍,, ഉഷ അശോകന്‍,ജയപരമന്‍, ജോബി, ജോയ് കൊല്ലംപറമ്പില്‍,സ്റ്റാന്‍ലി, ദിലീപ്, ജോസ് മാഷ് ,ഷെരിഫ്, കോമളന്‍ മാഷ് തുടങ്ങിയവര്‍ പങ്കെടുത്തു