നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ് എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക സാക്ഷരത ദിനം ആചരിച്ചു.

SUB NEWS

നടവരമ്പ് : ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍. എസ് എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പത്താം ക്ലാസ്സ്, ഹയര്‍ സെക്കന്ററി എന്നീ തുല്യത ക്ലാസ്സുകളിലെ പഠിതാക്കളെ ഉള്‍പ്പെടുത്തിയാണ് ലോക സാക്ഷരത ദിനം ആചരിച്ചത്. ബ്ലോക്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ ഉത്ഘാടനം നിര്‍വഹിച്ചു. തുല്യതാ ക്ലാസ്സ് നടത്തുന്ന അധ്യാപകരെയും പൂര്‍വ അധ്യാപകരെയും ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി. ബി. ഷക്കീല പൊന്നാട അണിയിച്ചു ആദരിച്ചു. എന്‍. എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപ്പാല്‍ നേതൃത്വം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയ ലക്ഷ്മി വിനയചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉചിത സുരേഷ്, ബ്ലോക്ക് സാക്ഷരത പ്രേരക് ബേബി, അധ്യാപിക ഷാഹിദ എന്നിവര്‍ സംസാരിച്ചു.