ചങ്ങാതിക്കൂട്ടം ഇല്ലിക്കാട് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം നടത്തി.

News

കാട്ടൂര്‍ : കനത്ത മഴയില്‍ വെള്ളം കയറിയ കുടുംബങ്ങളും, രോഗികളും, നിരാലംബരായവരും ആയ 25 ഓളം കുടുംബങ്ങള്‍ക്കാണ് ചങ്ങാതിക്കൂട്ടം ഓണകിറ്റ് നല്‍കിയത്.കനത്ത മഴയില്‍ വെള്ളം കയറി ബുദ്ധിമുട്ട് അനുഭവിച്ചവര്‍ക് ഇത്തവണ ഓണം ആഘോഷിക്കാന്‍ ഒരു കൈത്താങ്ങ് ആവുകയാണ് കാട്ടൂര്‍ ഇല്ലിക്കാട് ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍. ഇല്ലിക്കാട് പ്രദേശത്തെ വെള്ളം കയറിയ വീടുകളും, കിടപ്പുരോഗികളും, ആരും തുണയില്ലാത്തവരുമായ ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ക്കാണ് ഓണകിറ്റ് നല്‍കിയത്. ഗള്‍ഫിലും നാട്ടിലുമുള്ള ചങ്ങാതിക്കൂട്ടത്തിലെ സുഹൃത്തുക്കള്‍ മുന്‍കൈ എടുത്താണ് ഓണകിറ്റ് വിതരണം നടത്തിയത്. കനത്ത മഴയില്‍ വാടച്ചിറ കനാലില്‍ പായലും പുല്ലും തടഞ്ഞു വെള്ളം റോഡിലേക്കു ഒഴുകുമെന്ന അവസ്ഥയായപ്പോള്‍ പുല്ലും പായലും ഒഴുക്കിക്കളയാന്‍ മുഖ്യ പങ്കാളിത്തം വഹിച്ച ചങ്ങാതിക്കൂട്ടം നാട്ടുകാരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇതുപോലെയുള്ള ഒരുപാടു പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന ചങ്ങാതിക്കൂട്ടം ഇല്ലിക്കാട് യുവാക്കള്‍ക്കൊരു മാതൃകയാവുകയാണ്