ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുടയുടെ നേതൃത്വത്തില്‍ നൂറോളം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു

SUB NEWS

ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുടയുടെ റിലീവിങ് ഹങ്കര്‍ പ്രോജക്ടിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട കോളനിനിവാസികളായ നൂറോളം കുടുംബങ്ങള്‍ക്ക് അരി വിതരണം ചെയ്തു . ക്ലബ് സെക്രട്ടറി ഡോ. ഡെയിന്‍ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ് അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. എം സി എംസന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ പി ശിവകുമാര്‍, ലയണ്‍ തോമസ് കാളിയങ്കര, ലയണ്‍ പോള്‍ തോമസ് മാവേലി തുടങ്ങിയവര്‍ സംസാരിക്കുകയും ട്രഷറര്‍ ബിജു ജോസ് കൂനന്‍ നന്ദി പറയുകയും ചെയ്തു.