നമ്മുടെ വഴിയോരങ്ങളില്‍ നിറയുന്ന അന്യസംസ്ഥാന ഞാവല്‍പഴ വില്‍പ്പനക്കാര്‍.

News Special News

മലയാളികള്‍ക്ക് എന്നും ഗൃഹാതുരത്വം ഉണതുന്ന ഒരു ഓര്‍മ്മയാണ് ഞാവല്‍പഴം നാട്ടില്‍ പുറങ്ങളില്‍ ഒക്കെ ഞാവല്‍ മരവും ഞാവല്‍പഴവും സ്ഥിരം കാഴ്ചയായിരുന്നു എന്നാല്‍ ഇന്നതെല്ലാം വെട്ടിമാറ്റ പെട്ടു എന്നതിന്റെ പരിണിത കാഴ്ച്ചയാണ് നമ്മുടെ വഴിയോരങ്ങളില്‍ നിറയുന്ന അന്യസംസ്ഥാന ഞാവല്‍പഴ വില്‍പ്പനക്കാര്‍. നമ്മുടെ പറമ്പുകളില്‍ വെറുതെ വീണ് പോയിരുന്ന ഈ അമൂല്യ ഫലത്തിന് ഇന്ന് വീല കിലോഗ്രാമിന് നാനൂറ് രൂപയാണ്. കഴിച്ചുകഴിഞ്ഞാല്‍ വായും ചുണ്ടും നീലനിറത്തിലാകുമെങ്കിലും വളരെയധികം ഔഷധ ഗുണങ്ങളുള്ള പഴമാണ് ഞാവല്‍ . ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഇത് ഉപയോഗിക്കുന്നുണ്ട്. തീപ്പൊള്ളലിന് 100 ശതമാനം വിശ്വാസയോഗ്യമായ ദിവ്യൗഷധമാണ് ഞാവലിന്റെ ഇല. പ്രമേഹം അകറ്റുന്നതിന് നല്ലതാണ് ഞാവലിന്റെ കുരു. അര്‍ശസ്, വയറുകടി, വിളര്‍ച്ച എന്നിവ മാറുന്നതിനും ഞാവല്‍ പഴം ഉത്തമമാണ്. മാര്‍ച്ച്, ഏപ്രിലിലാണ് ഞാവല്‍ പൂക്കുന്നത്. സുഗന്ധം വമിക്കുന്ന ചെറിയ പൂക്കള്‍. മധുരം, പുളി, ചവര്‍പ്പ് ഇവ ചേര്‍ന്ന സമ്മിശ്ര സ്വാദുമാണ് ഞാവല്‍പഴത്തിന്. പഴത്തില്‍ വൈറ്റമിന്‍ ‘എ’ യും ‘സി’യും സമൃദ്ധിയായുണ്ട്. പ്രോട്ടീന്‍സ്, ഫോസ്ഫറസ്, കാത്സ്യം, ഫൈബര്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. വൈനും, വിനാഗിരിയും ഉണ്ടാക്കാനും ഞാവല്‍പ്പഴം ഉപയോഗിക്കാറുണ്ട്.