പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ പ്രൊഫ. എം കെ സാനുവിന്റെ പുസ്തകവതരണത്തോടെ ചര്‍ച്ച ചെയ്യുന്നു.

Press Meet SUB NEWS

ഇരിങ്ങാലക്കുട : മലയാളത്തിലെ വിശിഷ്ടമായ 52 നോവലുകളിലൂടെയുള്ള സഞ്ചാരമായ, ഇരിങ്ങാലക്കുട എസ്.എന്‍ പബ്ളിക് ലൈബ്രറി & റീഡിങ് റൂം സംഘടിപ്പിക്കുന്ന നോവല്‍ സാഹിത്യയാത്രയില്‍ ഇരുപത്തിരണ്ടാമത്തെ നോവലായി പി കെ ബാലകൃഷ്ണന്റെ ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ മാര്‍ച്ച് 30ന് ശനിയാഴ്ച്ച 4 മണിക്ക് എസ് എന്‍ പബ്ളിക് ലൈബ്രറിയില്‍ പ്രൊഫ. എം കെ സാനുവിന്റെ പുസ്തകവതരണത്തോടെ ചര്‍ച്ച ചെയ്യുന്നു.സംഘാടക സമിതി ചെയര്‍മാനും ലൈബ്രറി പ്രസിഡന്റുമായ ഡോ. സി കെ രവി, സംഘാടക സമിതി ജനറല്‍ സെക്രട്ടറിയും ലൈബ്രറി സെക്രട്ടറിയുമായ പി കെ ഭരതന്‍ മാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.