മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.

News

മൂര്‍ക്കനാട് ; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി.മാര്‍ച്ച് 23 മുതല്‍ 30 വരെയാണ് തിരുവുത്സവം.ശനിയാഴ്ച്ച രാത്രി 9 മണിയ്ക്ക് ശേഷമുള്ള ശുഭ മുഹുര്‍ത്വത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി വട്ടപറമ്പു മനയ്ക്കല്‍ രാമന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.തുടര്‍ന്ന് ഭക്തിമലര്‍ ഭക്തസംഘത്തിന്റെ ഗാനമേളയും ഉണ്ടായിരുന്നു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിവേലിയും വിളക്കെഴുന്നള്ളിപ്പും വിശേഷാല്‍ പൂജകളും നടക്കും.തായമ്പക,നൃത്തനൃത്തങ്ങള്‍,തിരുവാതിരകളി,ഗാനമേള,നാടകം ഓട്ടന്‍ തുള്ളല്‍ എന്നിവയും തിരുവത്സവത്തോട് അനുബദ്ധിച്ച് അരങ്ങേറും.29-ാം തിയ്യതി തന്ത്രി ഇല്ലത്തേയ്ക്ക് എഴുന്നള്ളിപ്പ് തുടര്‍ന്ന് ചരിത്രപ്രസിദ്ധമായ വള്ളികാഞ്ഞിരം വലത്തിടുന്നതിന് എഴുന്നള്ളിപ്പ്,പള്ളിവേട്ട എന്നിവ നടക്കും.മാര്‍ച്ച് 30 ന് ഉച്ചതിരിഞ്ഞ് 3.30 ന് ആറാട്ട് എഴുന്നള്ളിപ്പ് വൈകീട്ട് 7 ന് കരുവന്നൂര്‍ പുഴയില്‍ ആറാട്ട്.